Sunday, June 2, 2024
spot_img

സഭ ഇന്നും കലുഷിതമാകാൻ സാധ്യത ;ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സഭ സ്തംഭിപ്പിക്കുമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയായി നിൽക്കുന്ന ഭരണ-പ്രതിപക്ഷ വാക്പോരിനിടയിൽ ഇന്ന് സഭ വീണ്ടും സമ്മേളനം ചേരും.ഇന്നും സമ്മേളനം കലുഷിതമാകാൻ തന്നെയാണ് സാധ്യത.അനുരഞ്ജത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ ഇന്ന് സമവായ ചർച്ച നടക്കാൻ സാധ്യതയുണ്ട്. രാവിലെ എട്ട് മണിക്ക് യുഡിഎഫിന്റെ പാർലമെന്ററി പാർട്ടി യോഗം ചേർന്ന് തുടർനടപടികൾക്ക് രൂപം നൽകും.

അടിയന്തരപ്രമേയ നോട്ടീസ് അനുവദിക്കണം എന്നാവശ്യത്തിൽ നിന്നും പിന്മാറാതെ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷ എംഎൽഎമാരെ കയ്യേറ്റം ചെയ്ത ഭരണപക്ഷം എംഎൽഎമാർക്കും വാച്ച് ആന്റ് വാ‍ർഡുമാ‍ർക്കും എതിരെ നടപടി വേണമെന്നുള്ള ആവശ്യവും ഉയരുന്നുണ്ട്.നിയമസഭാ സംഘർഷത്തിൽ സ്പീക്കറുടെ റൂളിംഗും ഇന്ന് ഉണ്ടാകാൻ സാധ്യതയുണ്ട്.

Related Articles

Latest Articles