Saturday, May 18, 2024
spot_img

ലീഗിന്റെ മതേതരത്വം എവിടെ? സാക്കീർ നായിക്കിന് സ്തുതിപാടിയ മുസ്ലിംലീഗ് പെട്ടു

തിരുവനന്തപുരം: സാക്കീർ നായിക്കിന് സ്വർണ്ണകള്ളക്കടത്ത് കേസിൽ പങ്ക്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വപ്ന സുരേഷും സംഘവും നടത്തിയ സ്വർണ്ണകള്ളക്കടത്തിൽ സാക്കീർ നായിക്കിനും പങ്ക് എന്ന് അന്വേഷണ സംഘം എൻ.ഐ.എ കോടതിയിൽ അറിയിച്ചു.

എൻ.ഐ.എ കോടതിയിൽ റിപ്പോർട്ട് നല്കിയതോടെ പലതവണ സാക്കീർ നായിക്കിനെ പിന്തുണച്ച മുസ്ലിംലീഗ് പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. വിവാദപ്രാസംഗികൻ സാക്കീർ നായിക്ക് സ്വതന്ത്ര മതപ്രഭാഷകൻ എന്നായിരുന്നു ലീഗ് പലതവണ വിശേഷിപ്പിച്ചിരുന്നത് എന്നാൽ സ്വർണ്ണ കള്ളക്കടത്തിലെ പങ്ക് വ്യക്തമായതോടെ മുസ്ലിംലീഗിന്റെ വാദങ്ങൾ എല്ലാം പൊളിഞ്ഞിരിക്കുകയാണ്.

എന്നാൽ ലീഗ് നേതാക്കൾ ആരും ഇതിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ഫോണിൽ വിവാദ പ്രഭാഷകൻ സാക്കിർ നായിക്കിന്റെ ചിത്രവും, റെമീസിന്റെ പക്കൽ നിന്നും
സാക്കിർ നായിക്കിന്റെ ദേശവിരുദ്ധ ലഖുലേഖകളും, പ്രസിദ്ധീകരണങ്ങളും കണ്ടെത്തിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എൻ.ഐ.എ കോടതിയിൽ അറിയിച്ചു.

Related Articles

Latest Articles