Sunday, November 8, 2026

അതിജീവനത്തിനായി ‘കവിത ‘ ചൊല്ലി മോഹൻലാൽ

തിരുവനന്തപുരം : കോവിഡ് കാലത്തെ മുൻനിർത്തി കവി പ്രഭാവർമ എഴുതിയ കവിത ചൊല്ലി നടൻ മോഹൻലാൽ. ‘അതിജീവനം’ എന്ന കവിതയാണ് മോഹൻലാൽ ചൊല്ലി ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.’ഹൃദയരക്തം പൊടിക്കുന്ന വേദനാഭരിതകാലത്തെ നമ്മൾ കടന്നുപോം’; എന്ന് തുടങ്ങുന്നതാണ് വരികൾ, ‘യാതനാകാലമാകെ നീങ്ങും, സൗഖ്യ സാന്ത്വനങ്ങൾ തൻ ലോകം പുലർന്നിടും’; എന്ന് ചൊല്ലി കവിത അവസാനിപ്പിക്കുന്നത്. കൂടാതെ,കോവിഡിനെതിരെ ജീവനെപ്പോലും തൃണവത്കരിച്ചു പൊരുതുന്ന ആരോഗ്യപ്രവർത്തകർക്ക് കവിത സമർപ്പിക്കുന്നുവെന്നും മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ പറഞ്ഞു.

Related Articles

Latest Articles