കൊച്ചി: കാസര്‍കോട് അതിര്‍ത്തിയില്‍ റോഡ് തുറക്കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. കേരള ഹൈക്കോടതിയിലാണ് കര്‍ണാടക നിലപാട് വ്യക്തമാക്കിയത്.
അതേസമയം, രോഗികളെ തടയരുതെന്ന് ഹൈക്കോടതി കര്‍ണാടക സര്‍ക്കാറിന് നിര്‍ദേശം നല്കി. മനുഷ്യാവകാശങ്ങള്‍ ലംഘിക്കാന്‍ ഒരു സംസ്ഥാനത്തേയും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
കാസര്‍കോട് അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കോടതിയില്‍ നിലപാടെടുത്തു.
ഇക്കാര്യത്തില്‍ നാളെ നിലപാട് അറിയിക്കാമെന്ന് കര്‍ണാടക കോടതിയില്‍ വ്യക്തമാക്കി.

