Saturday, January 10, 2026

അഭിനന്ദനം അറിയിച്ച് മോദിക്ക് ബിൽഗേറ്റ്സിന്റെ കത്ത്

ദില്ലി :കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചുവരുന്ന പ്രവര്‍ത്തനങ്ങളില്‍ അഭിനന്ദനമറിയിച്ച്‌ മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകസമ്പന്നനുമായ ബില്‍ഗേറ്റ്‌സ് രംഗത്ത്. തന്റെ അഭിനന്ദനം അറിയിച്ചുകൊണ്ട് ബില്‍ഗേറ്റ്‌സ് മോദിക്ക് കത്തെഴുതി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മോദിയുടെ പ്രവർത്തികൾ പ്രശംസനീയമാണെന്ന് ബില്‍ഗേറ്റ്‌സ് കുറിച്ചു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുക, കൃത്യമായ പരിശോധനയിലൂടെ ഹോട്ട്സ്പോട്ടുകള്‍ തിരിച്ചറിഞ്ഞ് ഐസൊലേറ്റ് ചെയ്യുക, ക്വാറന്റൈനിംഗ് ചെയ്യുക, സംരക്ഷണം നല്‍കുക എന്നീ കോവിഡ് 19 നിയന്ത്രണങ്ങള്‍ക്ക് സ്വീകരിച്ച നടപടികളെയും അദ്ദേഹം അഭിനന്ദിച്ചു. ആരോഗ്യ വ്യവസ്ഥയുടെ പ്രതികരണം ശക്തിപ്പെടുത്തിയതിനെയും ബില്‍ഗേറ്റ്സ് അഭിനന്ദിച്ചു.
എല്ലാ ഇന്ത്യക്കാര്‍ക്കും മതിയായ സാമൂഹിക പരിരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയ്ക്കൊപ്പം പൊതുജനാരോഗ്യ സന്തുലിതമാക്കിയതില്‍ സന്തോഷമുണ്ടെന്നും ബില്‍ഗേറ്റ്സ് കുറിച്ചു.

Related Articles

Latest Articles