Monday, November 9, 2026

അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുക്കാൻ ലുലു ഗ്രൂപ്പ്

റിയാദ്: ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് നിത്യോപയോഗ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അതിവേഗത്തില്‍ എത്തിച്ചുകൊടുക്കാന്‍ വിവിധ ഡെലിവറി കമ്പ നികളുടെയും ആപ്പുകളുടെയും സഹായത്തോടെ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുന്നു. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം ഒരുക്കുന്നത്.

ഹംഗര്‍ സ്റ്റേഷന്‍, ടു യൂ, കരീം നൗ, വാസല്‍ തുടങ്ങിയ ജനകീയ ആപ്പുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. വീട്ടുപടിക്കല്‍ എത്തിക്കാന്‍ കഴിയുന്ന ദൈനംദിന ആവശ്യത്തിനുള്ള സാധനങ്ങളുടെ പ്രത്യേക ലിസ്റ്റ് ലുലു തയാറാക്കിയിട്ടുണ്ടെന്നും ഈ ആപ്പുകളിലെല്ലാം കാറ്റലോഗ് ലഭ്യമാണെന്നും മാനേജ്മെന്റ് അറിയിച്ചു.

Related Articles

Latest Articles