തിരുവനന്തപുരം : തിരുവനന്തപുരത്ത് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച പോത്തന്‍കോട് സ്വദേശിയുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അദ്ദേഹത്തിന് വിവിധങ്ങളായ ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇയാളുടെ ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നു.
എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന റിപ്പോര്‍ട്ട് ലഭിച്ചത്. ഈ സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ സ്രവം വീണ്ടും പരിശോധിക്കും. സ്രവം ആലപ്പുഴ, തിരുവനന്തപുരം ലാബുകളിൽ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു . ഇദ്ദേഹത്തിന് അറുപത്തിയെട്ട് വയസുണ്ട്.
അതേസമയം, പോത്തന്‍കോട് സ്വദേശിക്ക് വിദേശബന്ധവും രോഗബാധിതരുമായി സമ്ബര്‍ക്കവുമില്ലാത്തതും ആശങ്കക്കിടയാക്കുന്നു.
സാമൂഹിക വ്യാപനമാണോ എന്നാണ് സംശയം. ബന്ധുക്കളുടെ യാത്രവിവരങ്ങളടക്കം പരിശോധിക്കാനാണ് അധികൃതരുടെ തീരുമാനം.

