ബോളിവുഡിലെ പുരുഷമേധാവിത്വത്തിനെതിരെ തുറന്ന് പറച്ചിൽ നടത്തി നടി രവീണ ഠണ്ടണ്‍. ഇത്തരം വ്യവസ്ഥകളെ അംഗീകരിക്കാത്തതു കൊണ്ട്, തന്നെ സിനിമ മേഖലയില്‍ അഹങ്കാരിയായി മുദ്രകുത്തിയതായി രവീണ പറയുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് രവീണ ഇക്കാര്യം തുറന്ന് പറഞ്ഞത്.
അവസരങ്ങള്‍ക്ക് വേണ്ടി നായകന്‍മാര്‍ക്കൊപ്പം കിടന്നുകൊടുക്കാനോ പ്രണയബന്ധങ്ങള്‍ ഉണ്ടാക്കാനോ ഞാന്‍ തയ്യാറായിരുന്നില്ല. അതുകൊണ്ടു തന്നെ പലര്‍ക്കും ഞാന്‍ വലിയ അഹങ്കാരിയായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് സിനിമയില്‍ ഗോഡ് ഫാദറുമിലായിരുന്നു. ഞാന്‍ ഒരു പ്രത്യേക ക്യാമ്പിലെ അംഗവുമല്ലായിരുന്നു. അതുകൊണ്ട് തന്നെ എന്നെ ആരും പ്രമോട്ട് ചെയ്യാന്‍ ഇല്ലായിരുന്നു. നായകന്‍മാര്‍ ചിരിക്കാന്‍ പറയുമ്പോൾ ചിരിക്കാനും ഇരിക്കാന്‍ പറയുമ്പോൾ മാത്രം ഇരിക്കാനും എനിക്ക് സാധിച്ചില്ല.” രവീണ പറഞ്ഞു.വനിതാ മാധ്യമ പ്രവര്‍ത്തര്‍ പോലും തനിക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നില്ല. അവരെല്ലാം അതിപ്രശസ്തരായ പുരുഷതാരങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹിച്ചതെന്നും, ഇവര്‍ തന്നെയാണ് വാതോരാതെ സ്ത്രീപക്ഷ ലേഖനങ്ങള്‍ എഴുതികൊണ്ടിരുന്നതും നടി കുറ്റപ്പെടുത്തി.
നേരത്തെ നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിന് പിന്നാലെ രവീണ ബോളിവുഡ് സിനിമയെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകള്‍ ഏറെ ചര്‍ച്ചയായി മാറിയിരുന്നു.

