Friday, October 30, 2026

അർദ്ധരാത്രി പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; നാട്ടുകാരൻ ഓടിച്ചിട്ട് പിടിച്ചു

കൊല്ലം: മാതാപിതാക്കളൊപ്പം ഇറങ്ങുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. കൊല്ലം കണ്ണനല്ലൂര്‍ ചേരീക്കോണത്ത് ആയിരുന്നു സംഭവം. ആറുമാസം പ്രായമുള്ള കുഞ്ഞിനെയാണ് പുലര്‍ച്ചെ വീട്ടിനകത്ത് നിന്ന് അജ്ഞാതന്‍ കടത്തിക്കൊണ്ടുപോയത്. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം.

അടച്ചുറപ്പില്ലാത്ത വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ അജ്ഞാതന്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അസമയത്ത് കുഞ്ഞുമായി പോകുന്ന അര്‍ദ്ധ നഗ്‌നനായ അപരിചിതനെ കണ്ട് സംശയം തോന്നിയ നാട്ടുകാരന്‍ ഇയാളെ തടയുകയായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ കയ്യാങ്കളിയായി.

ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിനെ വലിച്ചെറിഞ്ഞ് പ്രതി ബൈക്കില്‍ രക്ഷപ്പെട്ടു. നാട്ടുകാര്‍ കുഞ്ഞുമായി എത്തിയപ്പോഴാണ് മാതാപിതാക്കള്‍ സംഭവം അറിയുന്നത്. മാതാപിതാക്കളുടെ പരാതിയില്‍ കണ്ണനല്ലൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.

Related Articles

Latest Articles