മുന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. റായ്പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോഗി അബോധാവസ്ഥയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവന് നിലനിര്‍ത്തുന്നത്.
വീട്ടില്‍ കുഴഞ്ഞുവീണ ജോഗിയെ ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുൻ മുഖ്യമന്ത്രിയായ അജിത് ജോഗി 2016ലാണ് കോണ്‍ഗ്രസ് വിട്ടത്. ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡ്(ജെ) എന്ന പേരില്‍ പാര്‍ട്ടി രൂപവത്കരിച്ചെങ്കിലും കാര്യമായ ചലനമുണ്ടാക്കാനായില്ല.