Monday, October 19, 2026

ആളും ആരവുമില്ലാതെ ശബരിമല ക്ഷേത്ര നട 14ന് തുറക്കും

പത്തനംതിട്ട : ഇടവമാസ പൂജകൾക്കായി ഈ മാസം 14 ന് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് വിളക്കുകൾ തെളിക്കും.

കോവിഡ്19 ന്റെ ഭാഗമായുള്ള ലോക്ക്ഡൗൺ കണക്കിലെടുത്ത് ഈ മാസവും ഭക്തർക്ക് പ്രവേശനം അനുവദിക്കില്ല. നട തുറക്കുന്ന 14 മുതൽ അടക്കുന്ന 19-ാം തീയതി വരെ പതിവ് പൂജകൾ മാത്രമെ ഉണ്ടാകൂ. അതേസമയം,പ്രത്യേക പൂജകളായ ഉദയാസ്തമന പൂജ, നെയ്യഭിഷേകം, കളഭാഭിഷേകം ,പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാവില്ല. മെയ് 19 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. ഭക്തർക്ക് ഓൺലൈൻ വഴി വഴിപാടുകൾ നടത്താൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.

Related Articles

Latest Articles