Sunday, November 8, 2026

ഇന്ത്യ -അമേരിക്ക പങ്കാളിത്തം ശക്തമാകുന്നു

ദില്ലി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് അമേരിക്ക. ദ യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്പ്മെന്റ് (യുഎസ്എഐഡി) ആണ് ഇന്ത്യയ്ക്ക് മൂന്ന് മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് അറിയിച്ചത്.

യുഎസ്എഐഡി മുഖേന ഇന്ത്യയ്ക്ക് 2.9 മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് അമേരിക്ക നേരത്തെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് അമേരിക്ക ഈ അധിക സഹായം നല്‍കുന്നത്.

ഇന്ത്യയും യുഎസും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിന്റെ ഉദാഹരണമാണ് കോവിഡ് 19നെ നേരിടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ സഹായിക്കുന്നതിന് വേണ്ടിയുള്ള അധിക ധനസഹായമെന്ന് യുഎസ് അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ പറഞ്ഞു.

പൊതുജനാരോഗ്യരംഗത്ത് ഉഭകക്ഷി സഹായം വാഗ്ദാനം ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ ദാതാക്കളില്‍ ഒന്നാണ് യുഎസ്എഐഡി.

Related Articles

Latest Articles