ഇരിങ്ങാലക്കുട: ഒരു കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലും 15 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. വരാപ്പുഴ കൊച്ചിക്കാട് വീട്ടില്‍ അനൂപ് (39), നോര്‍ത്ത് പറവൂര്‍ പാണ്ടിപറമ്പിൽ വീട്ടില്‍ അഖില്‍ (30) എന്നിവരാണ് പിടിയിലായത്. വിശാഖപട്ടണത്തു നിന്നാണ് ഇവർ കഞ്ചാവും ഹാഷിഷ് ഓയിലും വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. എ.സി മെക്കാനിക്കായ രണ്ടാം പ്രതി അനൂപാണ് വാനിന്റെ മുകളിലെ എ.സിയുടെ അടപ്പ് അഴിച്ചുമാറ്റി കഞ്ചാവും ഓയിലും പൊതിഞ്ഞ് വെച്ചത്. റൂറല്‍ എസ്.പി വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിവൈ.എസ്.പി ഫെയ്മസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ. ജിജോയും സംഘവുമാണ് പ്രതികളെ പിടികൂടിയത്.

