Saturday, October 24, 2026

ഉറവിടമറിയാ കേസുകൾ…നാല് മരണങ്ങൾ…കേരളത്തിൽ കോവിഡ് ആശങ്കയുടെ കാർമേഘം ഉരുണ്ടുകൂടുന്നു…

കോവിഡ് പ്രതിരോധത്തിലെ കേരളമാതൃക കൊട്ടിഘോഷിക്കുമ്പോഴും സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ രോഗബാധ ഉയരുന്നു. ഇതേത്തുടര്‍ന്ന് കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ പരിശോധനയ്ക്കായി സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിച്ചു. രണ്ടുമാസത്തിനിടെ സംസ്ഥാനത്തു 47 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, ഉറവിടം കണ്ടെത്താത്ത കോവിഡ് മരണങ്ങളെക്കുറിച്ചുള്ള അന്വേഷണം നിലച്ചു. കഴിഞ്ഞ 12 ദിവസത്തിനിടെ വിവിധ ജില്ലകളില്‍ 23 ആരോഗ്യപ്രവര്‍ത്തകര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു.

Related Articles

Latest Articles