Saturday, December 20, 2025

എഴുപത്തിയഞ്ചിന്റെ ശോഭയിൽ മലയാളത്തിന്റെ ദുഃഖ പുത്രി

മലയാളത്തിന്റെ ദുഃഖ പുത്രിയെന്നറിയപ്പെടുന്ന താരമാണ് നടി ശാരദ. ഒരു കാലത്ത് മലയാളത്തിന്റെ മുഖം ശാരദയായിരുന്നുവെന്ന് തന്നെ പറയാം. മാത്രമല്ല, മികച്ച നടിയ്ക്കുള്ള ആദ്യ ദേശിയ പുരസ്‌ക്കാരവും മലയാളത്തിലേക്ക് കൊണ്ടുവന്നതും ശാരദയാണ്. ഇന്ന് അവരുടെ എഴുപത്തിയഞ്ചാം ജന്മദിനമാണ് . ഒരു തെലുങ്ക് കർഷക കുടുംബത്തിൽ ജനിച്ച് വളർന്ന സരസ്വതി ദേവി എന്ന യുവതി പിന്നീട് ശാരദയായി മാറുകയായിരുന്നു. തുടർന്ന് തെലുങ്കിൽ നിന്ന് മലയാളത്തിലെത്തി മൂന്ന് തവണ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്ക്കാരത്തിന് അർഹയായ താരം മുന്നൂറ്റി അൻപതിലേറെ സിനിമകളിൽ നായികയായി. ശാരദയെ വലിയൊരു താരമാക്കണമെന്നതായിരുന്നു അവരുടെ അമ്മയുടെ ആഗ്രഹം .

അതിനായി തന്റെ മകളെ ആറാം വയസ് മുതൽ നൃത്തം അഭ്യസിപ്പിക്കാൻ ആ ‘അമ്മ ആരംഭിച്ചു . തുടർന്ന്, നാടകങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം അറുപതുകളിലും എഴുപതുകളിലും മലയാള സിനിമയിൽ ഷീലയെക്കാളും ജയഭാരതിയെക്കാളും പ്രതാപം നേടിയെന്ന് തന്നെ പറയാം . മലയാളസിനിമയുടെ മുഖമുദ്രയായി മാറിയ നടിയാണ് ശാരദ . നസീറിന്റെയും സത്യന്റെയും കൂടെ ‘ഇണപ്രാവുകള്‍’ എന്ന സിനിമയിലൂടെയാണ് അവർ മലയാള സിനിമയിലേക്ക് കടന്നുവരുന്നത് തന്നെ . വെറും 19 വയസ്സായിരുന്നു അന്ന് പ്രായം. കന്യ സുൽക്കം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ശാരദയുടെ സിനിമാ അരങ്ങേറ്റം.

തുലാഭാരത്തിലൂടെ ആദ്യ ദേശീയപുരസ്കാരം. തുടര്‍ന്ന് 1972ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ രണ്ടാമതും മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം കരസ്ഥമാക്കി . 1977ല്‍ നിമജ്ജന’ എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിനാണ് മൂന്നാമത്തെ ദേശീയപുരസ്‌കാരം ശാരദയെ തേടിയെത്തിയത്.

മൂന്നൂറ്റി അന്‍പിലേറെ സിനിമകളില്‍ നായികയായ ശാരദയുടെ ചിത്രങ്ങളായിരുന്നു ശകുന്തള, മുറപ്പെണ്ണ്, കാട്ടുതുളസി, ഇണപ്രാവുകൾ, സ്വയംവരം എന്നിവ. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലും ഈ ചിത്രം പുറത്തിറങ്ങിയിരുന്നു. ശാരദയായിരുന്നു ഇവയിലെല്ലാം നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്.ശാരദയ്ക്ക് പകരം ശാരദ തന്നെ .

Related Articles

Latest Articles