കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും തമ്മില്‍ പണം ഇടപാടുകള്‍ ഉണ്ടായിരുന്നതായി സൂചന. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിന്റെ മറവില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പലരില്‍ നിന്നും പണം നല്‍കിയതായി ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം അന്വേഷണ സംഘം ഇത് കണ്ടെത്തിയതോടെയാണ് സിപിഎം നേതൃത്വത്തിനെതിരേയും ആരോപണം ശക്തമായിരിക്കുന്നത്.