Thursday, November 12, 2026

ഏത് സാഹചര്യത്തെയും ഇച്ഛാശക്തി കൊണ്ട് നേരിടും; സഞ്ജയ് ദത്ത് ഒരു പോരാളി’ വെളിപ്പെടുത്തലുകളുമായി പ്രമുഖ താരം

ശ്വാസ കോശ അർബുദത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബോളിവുഡ് നടൻ സഞ്ജയ് ദത്തിനെ കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തി നടൻ അർഷാദ് വാർസി. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടന്റെ വെളിപ്പെടുത്തലുകൾ .

സഞ്ജയ് ഏത് സാഹചര്യത്തെയും തന്റെ പോസിറ്റിവിറ്റിയും ഇച്ഛശക്തിയും കൊണ്ട് അതിജീവിക്കുന്ന വ്യക്തിയാണെന്ന് അർഷാദ് പറഞ്ഞു. ഇത്രയും കാലത്തിനിടയ്ക്ക് ഇതുപോലെ ജീവിത സാഹചര്യങ്ങളെ നേരിട്ട വ്യക്തിയെ താൻ കണ്ടിട്ടില്ല. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ താൻ അദ്ദേഹത്തെ വിളിച്ചിരുന്നു.

തനിക്ക് സുഖമാണെന്നും ഭയപ്പെടേണ്ടതില്ലെന്നും ദൃഢമായി അദ്ദേഹം പറഞ്ഞു. ജീവിത പരീക്ഷണങ്ങൾക്കിടയിൽ ഇത്രയും ആത്മവിശ്വാസവും ഇച്ഛശക്തിയും ഉള്ള മറ്റാരും എന്റെ അറിവിൽ ഇല്ല. ഏതൊരാളെയും പോലെ മോശം കാലത്ത് പോലും തന്റെ കഷ്ടപ്പാടുകളെ കുറിച്ച് അദ്ദേഹം പുലമ്പുന്നത് താൻ കണ്ടിട്ടില്ല. എല്ലാ സാഹചര്യവും സധൈര്യം നേരിട്ടു. അതുകൊണ്ട്
തന്നെ ഇപ്പോഴത്തെ സാഹചര്യത്തെയും സഞ്ജയ് അതിജീവിക്കും . അദ്ദേഹം ഒരു പോരാളിയാണ് അർഷാദ് കൂട്ടിച്ചേർത്തു.

നേരത്തെ , താൻ ചികിത്സയുടെ ആവശ്യത്തിനായി വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ അനാവശ്യമായി ഊഹാപോഹങ്ങൾ നടത്തുകയോ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് സഞ്ജയ് ദത്തും അദ്ദേഹത്തിന്റെ ഭാര്യ മാന്യത ദത്തും ആരാധകരോട് അഭ്യർത്ഥിച്ചിരുന്നു. കഴിഞ്ഞയാഴ്ച ശ്വാസ
തടസത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ആദ്യം കോവിഡ് എന്നാണ് കരുതിയിരുന്നത് . എന്നാൽ പരിശോധനയിൽ നെഗറ്റീവ് ആയത് മൂലം തുടർ പരിശോധനകൾ നടത്തിയിലൂടെയാണ് അദ്ദേഹത്തിന് ശ്വാസ അർബുദമാണെന്ന് കണ്ടെത്തിയത് .

Related Articles

Latest Articles