Thursday, November 12, 2026

ഐ സി എസ് ഇ, ഐ എസ് സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 99.34 ശതമാനം വിജയം

ദില്ലി: കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ്(സി ഐ എസ് സി ഇ) ഇത്തവണത്തെ ഐ സി എസ് ഇ പത്താം ക്ലാസിലെയും ഐ എസ് സി 12ാം ക്ലാസിലെയും പരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ഐ സി എസ് ഇ പരീക്ഷയില്‍ 99.33 ശതമാനം (ആണ്‍കുട്ടികള്‍- 54.19%, പെണ്‍കുട്ടികള്‍- 45.81%) പേര്‍ വിജയിച്ചു . ഐ എസ് സിയില്‍ 96.84 ശതമാനമാണ് വിജയം (ആണ്‍കുട്ടികള്‍- 53.65%, പെണ്‍കുട്ടികള്‍- 46.35%).

സി ഐ എസ് സി ഇയുടെ www.cisce.org,www.results.cisce.org എന്നീ വെബ്‌സൈറ്റുകളില്‍ യുണീക് ഐ ഡി, ഇന്‍ഡക്‌സ് നമ്ബര്‍ എന്നിവ നല്‍കി ഫലമറിയാം. ഇതിന് പുറമെ, സ്‌കൂളുകള്‍ക്ക് CAREERS പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തും എസ് എം എസ് സേവനത്തിലൂടെയും ഫലമറിയാം. ഇതിനായി 10ാം ക്ലാസുകാര്‍ ICSE Unique Id എന്ന ഫോര്‍മാറ്റിലും 12ാം ക്ലാസുകാര്‍ ISC Unique Id എന്നും ടൈപ്പ് ചെയ്ത് 09248082883 എന്ന നമ്ബറിലേക്ക് എസ് എം എസ് അയക്കണം.

കൊവിഡിനെത്തുടര്‍ന്ന് ഉപേക്ഷിച്ച ഏതാനും വിഷയങ്ങള്‍ക്ക് ഇന്റേണല്‍ മാര്‍ക്കിന്റെയും നേരത്തേ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തിയാണ് ഫലം പ്രസിദ്ധീകരിച്ചത്. മാര്‍ക്ക് ഷീറ്റുകള്‍ ഡിജിലോക്കര്‍ വഴി 48 മണിക്കൂറിനകം ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഈ മാസം 16 വരെ അപേക്ഷിക്കാം.

Related Articles

Latest Articles