Wednesday, November 4, 2026

ഒരു മാസത്തിന് ശേഷം വയനാട്ടിൽ കോവിഡ് എത്തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ടു പേ​ര്‍​ക്ക് കൂടി ഇന്ന് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. വ​യ​നാ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ഒ​രോ​രു​ത്ത​ര്‍​ക്ക് വീ​ത​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പു​തി​യ​താ​യി ഒ​രാ​ള്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ വ​യ​നാ​ട് ജി​ല്ല​യെ ഗ്രീ​ന്‍ സോ​ണി​ല്‍ നി​ന്ന് ഓ​റ​ഞ്ച് സോ​ണി​ലേ​ക്ക് മാ​റ്റി. 32 ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ജി​ല്ല​യി​ല്‍ ഒ​രാ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

കൂടാതെ ഇന്ന് എ​ട്ടു പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലു​ള്ള ആ​റു പേ​രു​ടെ​യും ഇ​ടു​ക്കി​യി​ലു​ള്ള ര​ണ്ടു പേ​രു​ടെ​യും പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യ​ത്.സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 499 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ല്‍ 96 പേ​ര്‍‌ ആ​ശു​പ​ത്രി​യി​ല്‍‌ ചി​കി​ത്സ​യി​ലാ​ണ്. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ മാ​ത്രം 38 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. കേ​ര​ള​ത്തി​ല്‍ ര​ണ്ടാം​ഘ​ട്ട കോ​വി​ഡ് വ്യാ​പ​ന​ത്തി​നു തു​ട​ക്ക​മി​ട്ട പ​ത്ത​നം​തി​ട്ട​യി​ല്‍ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത് ഒ​രാ​ള്‍ മാ​ത്രമാണുള്ളത്.

സംസ്ഥാനത്തിൻ്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കും. ഗ്രീന്‍ സോണുകളിലും പൊതുഗതാഗതം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ട് പേര്‍ മാത്രം. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രം യാത്ര ചെയ്യുക. റെഡ് സോണുകളിലെ കണ്ടെയ്ന്‍മെൻ്റ് സോണുകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ ഇത്തരം കാര്യങ്ങളില്‍ ഇളവുകള്‍ അനുവദിക്കും.

Related Articles

Latest Articles