Tuesday, October 13, 2026

പാക് പൗരന്മാരെ ഉടനെ അതിർത്തി കടത്തും

ദില്ലി : രാജ്യത്ത് ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ര്‍​ന്ന് ഇ​ന്ത്യ​യി​ല്‍ കു​ടു​ങ്ങി​യ 193 പാ​ക് പൗ​ര​ന്മാ​ര്‍​ക്ക് തി​രി​ച്ചു​മ​ട​ങ്ങാ​ന്‍ കേ​ന്ദ്രാ​നു​മ​തി. രാജ്യത്ത് പ​ത്ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ 25 ജി​ല്ല​ക​ളി​ലാ​ണ് പാ​ക് പൗ​ര​ന്മാ​ര്‍ കു​ടു​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​വ​രെ മെയ് അ​ഞ്ചി​ന് അ​ടാ​രി-​വാ​ഗ അ​തി​ര്‍​ത്തി​യി​ല്‍ എ​ത്തി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

ഇ​വ​ര്‍​ക്ക് തി​രി​ച്ചു​പോ​കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​യി​ലെ പാ​ക് ഹൈ​ക്ക​മ്മീ​ഷ​ന്‍ അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ത്.​മഹാരാഷ്ട്ര, പ​ശ്ചി​മ ബം​ഗാ​ള്‍, മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ന്‍, ഛത്തീ​സ്ഗ​ഢ്, യു.​പി, ഹ​രി​യാ​ന, പ​ഞ്ചാ​ബ്, ഡ​ല്‍​ഹി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ പാ​ക് പൗ​ര​ന്മാ​ര്‍​ക്കാ​ണ് തി​രി​ച്ചു​മ​ട​ങ്ങാ​നു​ള്ള അവസരം ഒരുക്കുന്നത് .

Related Articles

Latest Articles