Thursday, November 5, 2026

കണ്ടത് നിസ്സാരം ഇനി കാണാൻ പോവുന്നതാണ് ഗംഭീരം | INDIA

ഇന്ത്യ പഴയ ഇന്ത്യ തന്നെയാണ് എന്നാണ് കേരളത്തിൽ നിന്നുള്ള പ്രബുദ്ധ രാഷ്ട്രീയക്കാരുടെയും, കള്ളപ്പണക്കാരുടെയും വിശ്വാസം. ഇനി ആർക്കും മാറ്റിമറിക്കാൻ കഴിയാത്തവിധം ഇന്ത്യയുടെ അടിത്തറ, പ്രത്യേകിച്ച് സാമ്പത്തിക സൈനീക അടിത്തറ മാറ്റിപ്പണിതു കഴിഞ്ഞു എന്നകാര്യം പലർക്കും ഇനിയും തിരിഞ്ഞിട്ടില്ല. ഇന്ത്യയിൽ ഹൈന്ദവ ഭീകരതയാണ് എന്ന് രാഹുൽ ഗാന്ധി തെക്കുവടക്ക് നടന്ന് വിളിച്ചു പറഞ്ഞാൽ അടുത്ത ഇലക്ഷനോടെ, പഴയ നല്ല നാളുകൾ തിരികെയെത്തും എന്നാണ് കോരളത്തിലെ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും കള്ളപ്പണക്കാരുടെയും സ്വപ്നം.

ഇന്ത്യ ലോകത്തിനു തന്നെ എത്തിപ്പിടിക്കാൻ കഴിയാത്ത വലിയ ടാർഗെറ്റുകളുമായാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. എൺപതുകളിൽ ചൈന ഏതു രീതിയിലാണോ രാജ്യപുരോഗതി മാത്രം ലക്‌ഷ്യം വച്ച് മുന്നേറിയത്, അതേ ലക്ഷ്യത്തോടെയാണ് ഇപ്പോൾ ഇന്ത്യയുടെ മുന്നേറ്റം.
2016 ൽ നോട്ടു നിരോധനം നടന്നപ്പോൾ അതൊരു മഹാവിഡ്ഢിത്തമായി പ്രഖ്യാപിച്ചവരാണ് കേരളത്തിലെ ബുദ്ധിജീവികളും, പല ആഗോള സാമ്പത്തിക വിദഗ്ദരും, ഇന്ത്യയുടെ ജി ഡി പി ഇതാ കടലിൽ മുങ്ങിപ്പോയേ എന്നായിരുന്നു അവരുടെ നിലവിളി, ഇന്ത്യയിൽ ഇന്ന് അൻപതുകോടിയിൽപ്പരം ആളുകൾക്ക് ബാങ്ക് അക്കൗണ്ടുകൾ ഉണ്ട്, 85000 കോടിയോളം രൂപയുടെ നഷ്ടത്തിലായിരുന്ന പൊതുമേഖലാ ബാങ്കുകൾ ഇപ്പോൾ ഒരു ലക്ഷം കോടിയിലേറെ രൂപയുടെ ലാഭത്തിലാണ്. ഡിജിറ്റൽ ട്രാന്സാക്ഷനുകളിൽ ഇന്ത്യ ഇന്ന് ലോക റെക്കോർഡ് ജേതാവാണ്.

ജോയ് ആലുക്കാസിന്റെ 305 കോടി കണ്ടുകെട്ടിയിരിക്കുന്നു, ഇതൊരു തുടക്കം മാത്രമാണ്, നോട്ടു നിരോധം അതിന്റെ കർട്ടൻ റൈസർ ആയിരുന്നെങ്കിൽ, ഇ ഡി യ്ക്ക് പല കാര്യങ്ങളിലും പരമാധികാരം നൽകിയത് അതിന്റെ ട്രെയിലർ ആണ്, മുഴുനീളൻ ത്രില്ലെർ വരാനിരിക്കുന്നതേയുള്ളൂ, അതിൽ ഡിപ്ലോമാറ്റ് സ്വർണ്ണക്കടത്തും ഡോളർക്കടത്തും, ബിരിയാണിചെമ്പും എല്ലാം ഉൾപ്പെടും. ഒന്നും ആരും മറന്നിട്ടില്ല. രാജ്യത്തെ വഞ്ചിച്ച് പണം ഉണ്ടാക്കുന്നതും പോരാ, അത് രാജ്യത്തിനെതിരെ ഉപയോഗിക്കുകയും ചെയ്യാമെന്ന ആ വ്യാമോഹം ഇനി അങ്ങോട്ട് വാങ്ങി വയ്ക്കുന്നതാണ് നല്ലത്.

കേരളത്തിൽ രണ്ടു സിനിമകളിൽ അഭിനയിച്ച ഒരു നായകൻ മൂന്നാമത്തെ സിനിമയുടെ നിർമ്മാതാവാകുന്നു, ലോകത്തിലെ ഏറ്റവും മുന്തിയ കാറുകൾ വാങ്ങുന്നു, ഒരു സിനിമ തീയേറ്ററിൽ നിറഞ്ഞ സദസ്സിൽ ഓടുന്നത് ആദ്യത്തെ മൂന്നു ദിവസങ്ങളിൽ മാത്രമാണ്, എങ്കിലും പെട്ടിയിൽ വീഴുന്ന കോടികളുടെ കണക്ക് കേട്ടാൽ നമ്മൾ ഞെട്ടും. ഇന്ത്യയിലെ സർക്കാർ മുൻകൈ എടുത്തു നടപ്പാക്കുന്ന ഏതു നല്ല കാര്യങ്ങൾക്കും, അതിപ്പോൾ സി എ എ ആയിക്കോട്ടെ, കർഷക ബിൽ ആയിക്കോട്ടെ, ലക്ഷ്വദ്വീപ് ആയിക്കോട്ടെ, അതിനെതിരെ കലാപമുണ്ടാക്കാനുള്ള ഫണ്ട് പോകുന്നതും കേരളത്തിൽ നിന്ന് തന്നെ.

രാജ്യദ്രോഹ പ്രവർത്തികളിൽ എല്ലാകാലത്തും ഒന്നാം സ്ഥാനം കേരളത്തിനാണ് എന്നത് വളരെ പരസ്യമായ ഒരു രഹസ്യമാണ്, പാക്കിസ്ഥാനിൽ അച്ചടിച്ച കള്ളനോട്ട് വിതരണം ചെയ്യുന്നതിലും, ഹവാല ഇടപാടുകളിലും, ഐ എസ് തുടങ്ങിയ ഭീകര സംഘനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലും എല്ലാം കേരളം മുൻപന്തിയിലാണ്, ഒരു പക്ഷെ പാക്കിസ്ഥാനോ, ചൈനയോ ചെയ്യുന്ന അത്രയും തന്നെ രാജ്യദ്രോഹം, പണക്കൊതിയന്മാരായ മലയോളികൾ ഇന്ത്യയോട് ചെയ്യുന്നുണ്ട് എന്നതാണ് വസ്തുത.

Related Articles

Latest Articles