Monday, October 5, 2026

പുൽവാമയിൽ കശ്‍മീരി പണ്ഡിറ്റിനെ ഭീകരർ വെടിവെച്ച് കൊന്നു ; മരിച്ചത് ബാങ്ക് സുരക്ഷാ ജീവനക്കാരനായ സഞ്ജയ് ശർമ്മ

ദില്ലി: പുൽവാമയിൽ കശ്‍മീരി പണ്ഡിറ്റിനെ ഭീകരർ വെടിവെച്ച് കൊന്നു.ബാങ്കിലെ സുരക്ഷാജീവനക്കാരനായ സഞ്ജയ് ശര്‍മ്മയാണ് കൊല്ലപ്പെട്ടത്. ചന്തയിലേക്ക് പോകുംവഴിയാണ് സഞ്ജയ് ശര്‍മ്മയ്ക്ക് വെടിയേറ്റത്.

ഗുരുതരമായി പരിക്കേറ്റ സഞ്ജയ് ശര്‍മ്മയെ അടുത്തുള്ള ആശുപത്രയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് കൂടുതല്‍ സുരക്ഷ ഉറപ്പ് വരുത്തിയതായി പോലീസ് അറിയിച്ചു.

Related Articles

Latest Articles