Monday, November 9, 2026

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണക്കടത്ത്; മുപ്പത് ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്നും സ്വര്‍ണം പിടികൂടി. റാസല്‍ഖൈമയില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് ചാര്‍ട്ടേഡ് വിമാനത്തില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. കണ്ണൂര്‍ സ്വദേശി ജിതിനാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഇയാളില്‍ നിന്ന് മുപ്പത് ലക്ഷം രൂപ വിലമതിക്കുന്ന 736 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്.

കരിപ്പൂരില്‍ ചാര്‍ട്ടഡ് വിമാനങ്ങളില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയ 4 പേരെ ഇന്നലെ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയിരുന്നു. ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ യാത്രക്കാരനില്‍ നിന്ന് ഒന്നേകാല്‍ കിലോ സ്വര്‍ണവും ദുബായില്‍ നിന്നുള്ള ഫ്‌ളൈ ദുബായ് വിമാനത്തിലെ 3 യാത്രക്കാരില്‍ നിന്നും ഒന്നേകാല്‍ കിലോ സ്വര്‍ണ്ണവുമാണ് പിടികൂടിയത്.

Related Articles

Latest Articles