കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ മുഖ്യപ്രതി മുന്‍മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി. മൊയ്തീന്റെ ബന്ധു. പ്രതികളെ സംരക്ഷിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം നേരിട്ട് രംഗത്തിറങ്ങിയിട്ടുണ്ട്. സിപിഎം അഴിമതികൾ പരിചതം തന്നെ. എന്നാൽ എത്രയൊക്കെ അഴിമതികൾ വന്നാലും തന്റെ നേതാക്കന്മാരെ അല്ലെങ്കിൽ തട്ടിപ്പു വീരന്മാരെ രക്ഷകൻ സാക്ഷാൽ കേരളം മുഖ്യമന്ത്രി പിണറായി വിജയൻ ഉള്ളപ്പോൾ നടക്കില്ലെന്ന് എല്ലാവർക്കും നന്നായി അറിയാം. അധികാരത്തിന്റെ മറവിൽ പീഡിപ്പിക്കുന്നവരെ സംരക്ഷിക്കാനും, തട്ടിപ്പ് പ്രതികളെ സംരക്ഷിക്കാനുമുള്ളതായി മാറി കേരളത്തിലെ മുഖ്യമന്ത്രി.
വായ്പാത്തട്ടിപ്പിന് ചുക്കാന്‍ പിടിച്ച മാപ്രാണം മാടായിക്കോണം മുത്രത്തിപ്പറമ്പില്‍ കരീം മകന്‍ ബിജു, എ.സി. മൊയ്തീന്റെ അടുത്ത ബന്ധുവാണ്. കേസില്‍ രണ്ടാം പ്രതിയാണ് ബിജു. 15 വര്‍ഷമായി ബാങ്കിന്റെ ഹെഡ് ഓഫീസില്‍ മാനേജരായിരുന്നു ബിജു. ഇയാളുടെ നേതൃത്വത്തില്‍ രൂപീകരിച്ച തേക്കടി റിസോര്‍ട്‌സ് എന്ന കമ്പനിക്കു വേണ്ടിയാണ് കോടികള്‍ തിരിമറി നടത്തിയതെന്നാണ് വിവരം.

