Sunday, October 25, 2026

കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിലെ ജീവനക്കാരന് കൊവിഡ് ഡിപ്പോ അടച്ചു പൂട്ടി

തിരുവനന്തപുരം: കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാട്ടാക്കട സ്വദേശിയായ ഇയാൾ ഈ മാസം 19 വരെ എല്ലാ ദിവസവും ഡ്യൂട്ടിക്കെത്തിയിരുന്നു. വിമാനത്താവളത്തിലെ ഡ്യൂട്ടിക്കിടയിൽ നിന്നാകാം ഇയാൾക്ക് കോവിഡ് ബാധ ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്. ആയിരത്തോളം പേരുമായി ഇയാൾ സമ്പർക്കം പുലർത്തിയിട്ടുണ്ട് എന്നാണ് പ്രാഥമികമായ നിഗമനങ്ങൾ.
ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തുകയും തുടർന്ന് പരിശോധനയ്ക്കൊടുവിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കാട്ടാക്കട ഡിപ്പോ അടച്ചിടുന്നതിനെ സംബന്ധിച്ച് അധികാരികളുടെ നേതൃത്വത്തിൽ യോഗം നടക്കുകയാണ്.

Related Articles

Latest Articles