Thursday, October 29, 2026

കായിക താരങ്ങളുമായി പ്രധാനമന്ത്രിയുടെ വീഡിയോ സംവാദം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പ്രമുഖ കായിക താരങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങി 49 താരങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. കായികമന്ത്രി കിരണ്‍ റിജിജുവും കോണ്‍ഫറന്‍സില്‍ മോദിക്കൊപ്പം പങ്കെടുത്തു.

അതേസമയം 12 താരങ്ങള്‍ക്ക് മാത്രമാണ് മോദിയുമായി സംസാരിക്കാന്‍ അവസരം ലഭിച്ചത്. ഇവര്‍ക്ക് മൂന്ന് മിനിറ്റു വീതമാണ് നല്‍കിയത്. രാവിലെ ഗാംഗുലിയാണ് പ്രധാനമന്ത്രിയുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്ന കാര്യം ആദ്യം വെളിപ്പെടുത്തിയത്.

കായികതാരങ്ങള്‍ സാമൂഹിക അകലം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. ലോക്ഡൗണിന്റെ ശക്തിയെന്താണെന്ന് അവരവരുടെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ആരാധകരിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയതായി കായിക താരങ്ങള്‍ അറിയിച്ചു.

മഹേന്ദ്ര സിംഗ് ധോണി, രോഹിത് ശര്‍മ, സഹീര്‍ഖാന്‍, യുവരാജ് സിംഗ്, കെ.എല്‍.രാഹുല്‍, പി.വി.സിന്ധു, നീരജ് ചോപ്ര, വിശ്വാനാഥന്‍ ആനന്ദ്, ഹിമ ദാസ്, മേരി കോം തുടങ്ങിയ താരങ്ങളും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

Related Articles

Latest Articles