Sunday, October 18, 2026

ഷട്ട് ഡൗൺ @ സിംഗപൂർ, സിംഗപൂർ അടയ്ക്കുന്നു

സിംഗപ്പൂര്‍ : കോവിഡ് വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ഒരു മാസത്തെ ഷട്ട്​​ഡൗണ്‍ പ്രഖ്യാപിച്ച്‌ സിംഗപ്പൂര്‍. വൈറസ് ബാധിതരുടെ എണ്ണം 1000 കടന്ന സാഹചര്യത്തിലാണ് ഭരണകൂടത്തിന്‍റെ തീരുമാനം. ഏപ്രില്‍ ഏഴു മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്ന് പ്രധാനമന്ത്രി ലീ ഹീന്‍ ലൂങ് പറഞ്ഞു. ക്ലിനിക്കുകള്‍, ആശുപത്രികള്‍, ഗതാഗതം, ബാങ്കിങ് അടക്കം അവശ്യ സേവനങ്ങളും പ്രമുഖ സാമ്പത്തിക മേഖലകളും ഒഴിച്ച്‌ എല്ലാ തൊഴിലിടങ്ങളും ഷട്ട്ഡൗണിന്‍റെ പരിധിയില്‍ വരും.സ്കൂളുകളും കോളജുകളും പ്രവര്‍ത്തിക്കില്ലെന്നും വിദ്യാര്‍ഥികള്‍ വീടുകളില്‍ പഠനം നടത്തണമെന്നും നിര്‍ദേശമുണ്ട്. ജനങ്ങള്‍ പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ കഴിയണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സിംഗപ്പൂരില്‍ ഇതുവരെ 1,049 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചു പേര്‍ക്ക് ജീവന്‍ നഷ്ടമായി.

Related Articles

Latest Articles