Friday, November 6, 2026

കാലവർഷം എത്തി, എന്നാൽ എത്തിയില്ല?

ദില്ലി:കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം നിശ്ചയിച്ചതിലും നേരത്തെ എത്തിക്കഴിഞ്ഞുവെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജൻസിയായ സ്കൈമെറ്റ്. എന്നാൽ, പ്രഖ്യാപിക്കാൻ സമയമായിട്ടില്ലെന്നാണ് സർക്കാർ ഉടമസ്ഥതയിലുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അനുമാനം.

ഇതേസമയം, കേരളത്തിൽ കാലവർഷമെത്തിയെന്ന വാർത്തകൾ ശരിയല്ലെന്നു കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം. രാജീവൻ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതു വ്യാജവാർത്തകളാണെന്നും കാലാവസ്ഥാ വകുപ്പ് കൃത്യമായ പ്രവചനങ്ങളാണു നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

കാലവർഷം ജൂൺ 5ന് കേരളത്തിലെത്തുമെന്നാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കൂടുതൽ വിശദീകരണങ്ങൾക്കായി നാളെ പത്രസമ്മേളനം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles