Monday, November 2, 2026

കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം സ്ഥാനാർത്ഥി തന്നെ മത്സരിക്കും; ജോസ് കെ മാണി സ്റ്റീയറിംഗ് കമ്മിറ്റി വിളിച്ചത് നിയമവിരുദ്ധം; പിജെ ജോസഫ്

ആലപ്പുഴ: കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി ജോസഫ് വിഭാഗം സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്ന് പിജെ ജോസഫ്. ഇതുസംബന്ധിച്ച് മുന്നണിയിൽ നേരത്തെ തന്നെ ധാരണയായതാണെന്നും വിപ്പ് ലംഘന പരാതിയിൽ സ്പീക്കർക്ക് നിയമാനുസൃതമായേ പ്രവർത്തിക്കാൻ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.

ചെയർമാൻ എന്ന നിലയിൽ ജോസ് കെ മാണി സ്റ്റീയറിംഗ് കമ്മിറ്റി വിളിച്ചത് നിയമവിരുദ്ധമാണ്. കോടതി വിധികളുടെ അടിസ്ഥാനത്തിൽ ജോസ് കൈകൾ കെട്ടപ്പെട്ട നേതാവാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി കോടതി സ്റ്റേ ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles