ദില്ലി : കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായുടെ കോവിഡ് ഫലം നെഗറ്റിവായതായി റിപ്പോര്‍ട്ട്. ബിജെപി നേതാവും എംപിയുമായ മനോജ് തിവാരിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അമിത് ഷാ ജിയുടെ കോവിഡ് പരിശോധനഫലം വന്നുവെന്നും അത് നെഗറ്റീവ് ആണെന്നുമാണ് തിവാരി ട്വീറ്റ് ചെയ്തിരിക്കുന്നത്.
അതേസമയം ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഭാഗത്തു നിന്നും ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. ഒരാഴ്ച മുൻപാണ് അമിത് ഷായ്ക്ക് കോവിഡ് പോസിറ്റിവായത് . താനുമായി സമ്പർക്കത്തിൽ വന്നവരെല്ലാം സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ദില്ലി അതിര്‍ത്തിയോട് ചേര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് അമിത് ഷായെ പ്രവേശിപ്പിച്ചിരിക്കുന്നത്

