തിരുവനന്തപുരം:കോവിഡ്-19 സാമൂഹ്യവ്യാപനത്തിന്റെ സാഹചര്യത്തില്‍ കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബി.ജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
ജില്ലകള്‍ അടച്ചിടാനുള്ള കേന്ദ്രനിര്‍ദ്ദേശം ഉടനടി നടപ്പാക്കണം. ഇക്കാര്യത്തില്‍ താമസമുണ്ടായാൽ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ അതീവഗുരുതരമായിട്ടും ബിവറേജസ് ഔട്ട്ലെറ്റുകള്‍ അടയ്ക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

