Monday, November 9, 2026

കേരളം ശമ്പളം പിടിച്ച് വാങ്ങുമ്പോൾ ഹരിയാന ശമ്പളം ഇരട്ടിയാക്കി

ഹരിയാന : കോവിഡ് 19, ചികിത്സയുമായി ബന്ധപ്പെട്ട് പ്രയത്നിക്കുന്ന സർക്കാർ ഡോക്ടർമാർക്ക് ഇരട്ടി ശമ്പളം നൽകാൻ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ തീരുമാനിച്ചു. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഡോക്ടർമാർക്ക് മാത്രമല്ല മറ്റ് ആരോഗ്യ പ്രവർത്തകർക്കും ഇരട്ടി ശമ്പളം ലഭിക്കും. നേരത്തെ ഹരിയാന സർക്കാർ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് 50ലക്ഷം വരെയുള്ള ഇൻഷുറൻസ് പരിരക്ഷയും പ്രഖ്യാപിച്ചിരുന്നു.

കോവിഡ് 19 എതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഡോക്ടർമാർ ദൈവതുല്യരാണെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിൽ നിയന്ത്രണവിധേയമായിരുന്ന രോഗം വ്യാപിക്കാൻ ഇടയാക്കിയത് തബ്ലിഗ് ഇ ജമാഅത്തെ സമ്മേളനത്തിൽ പങ്കെടുത്ത ആളുകൾ സംസ്ഥാനത്ത് എത്തിയതിനാലാണെന്നു ആഭ്യന്തരമന്ത്രി അനിൽ വിജ് പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 154കോവിഡ് കേസുകൾ ആണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

Related Articles

Latest Articles