Thursday, November 5, 2026

കൊച്ചിയില്‍ ഒരു ഫ്‌ളാറ്റിൽ 43 പേര്‍ നിരീക്ഷണത്തില്‍

കൊച്ചി: കൊറോണ ലക്ഷണങ്ങളോടെ കൊച്ചിയില്‍ ഒരു ഫ്‌ളാറ്റിൽ 43 പേര്‍ നിരീക്ഷണത്തില്‍. വിദേശത്ത് നിന്നെത്തി ഫ്‌ളാറ്റില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ പൊതുവായ ലിഫ്റ്റ് ഉപയോഗിക്കുകയും മറ്റുള്ളവരുമായി സമ്പ ര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതോടെയാണ് ഫ്‌ളാറ്റിലുള്ള എല്ലാവരെയും നിരീക്ഷണത്തിലാക്കിയത്.

10 കുടുംബങ്ങളിലായി ആകെ 43 പേരാണ് ഫ്‌ളാറ്റിലുള്ളത്. ആരും പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ജില്ലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ദുബായില്‍ നിന്ന് ഈ മാസം 16 നാണ് ഇയാള്‍ കൊച്ചിയില്‍ എത്തിയത്. വീടിനുള്ളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇയാളുടെ ഭാഗത്ത് നിന്ന് നിരുത്തരവാദപരമായ നടപടി ഉണ്ടായി. ഫ്‌ളാറ്റിന് പുറത്തിറങ്ങി നടക്കുകയും ആളുകളോട് സമ്പ ര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു.

Related Articles

Latest Articles