Saturday, October 24, 2026

കോവിഡിന് പുല്ലുവില ; പരീക്ഷ നടത്താനൊരുങ്ങി കേരള സര്‍വകലാശാല; വിദ്യാർത്ഥികളിൽ പലരും കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പരീക്ഷ നടത്താനൊരുങ്ങി കേരള സര്‍വകലാശാല. അവസാന വര്‍ഷ പി.ജി പ്രാക്ടിക്കല്‍ പരീക്ഷ അടുത്ത മാസം 5 ന് ആരംഭിക്കും. വിദ്യാര്‍ത്ഥികളില്‍ പലരും താമസിക്കുന്നത് കണ്ടെയ്ന്‍മെന്‍റ് സോണുകളിലാണ് . മതിയായ പ്രാക്ടിക്കല്‍ ക്ലാസ് പോലും ലഭിച്ചിരുന്നില്ലെന്നാണ് വിദ്യാർത്ഥികളുടെ പരാതി.

കീം പരീക്ഷ ഉദാഹരണമായി മുന്നില്‍ നിന്നിട്ടും പാഠമുള്‍ക്കൊള്ളാന്‍ കേരള സര്‍വകലാശാല തയ്യാറാകുന്നില്ല. കോവിഡ് രൂക്ഷമായ പ്രദേശങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ എങ്ങനെ പരീക്ഷക്കെത്തുമെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

മാസങ്ങളായി കോളേജുകള്‍ അടഞ്ഞു കിടക്കുകയാണ്‌. മതിയായ ക്ലാസുകള്‍ പോലും ലഭിക്കാതെയാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് പങ്കെടുക്കേണ്ടത്. ഇതിന് ശേഷമുള്ള വൈവ ഓണ്‍ ലൈനായി നടത്താനാണ് തീരുമാനം . അതത് പ്രദേശത്തെ സാഹചര്യങ്ങൾ നോക്കി പരീക്ഷ നടത്താന്‍ പരീക്ഷാ കണ്‍ട്രോളര്‍, ബോര്‍ഡ് ചെയര്‍മാന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles