ലണ്ടന്‍: കൊവിഡ് ബാധിച്ച് ഇരട്ട സഹോദരിമാര്‍ മരിച്ചു. ഇംഗ്ലണ്ടിലെ സതാംപ്ടണ്‍ ജനറല്‍ ആശുപത്രിയില്‍ മൂന്ന് ദിവസത്തെ ഇടവേളയിലായിരുന്നു ഇരുവരും മരണത്തിന് കീഴടങ്ങിയത്. ഇതേ ആശുപത്രിയിലെ ശിശുവിഭാഗത്തില്‍ നഴ്സായി പ്രവര്‍ത്തിച്ചിരുന്ന കാറ്റി ഡേവിസ് ചൊവ്വാഴ്ചയും സഹോദരി എമ്മ വെള്ളിയാഴ്ചയുമാണ് മരിച്ചത്.
വൈറസ് ബാധയെ തുടര്‍ന്ന് കുറച്ചു ദിവസമായി ഇരുവരുടേയും ആരോഗ്യനില മോശമായി തുടരുകയായിരുന്നു. സതാംപ്ടണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന കാറ്റി ചൊവ്വാഴ്ച വൈകുന്നേരം മരിച്ചു. എമ്മ ഡേവിസ് 2013 വരെ ഒമ്പത് വര്‍ഷത്തോളം കൊളോറെക്ടല്‍ സര്‍ജറി യൂണിറ്റിലെ സഹോദരിയുടെ അതേ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നു.കൊറോണ ബാധയെ തുടർന്ന് 50 ബ്രിട്ടീഷ് നഴ്സിംഗ് സ്റ്റാഫുകളാണ് ഇതുവരെ മരിച്ചത്.

