വാഷിംഗ്ടണ്‍ : മലേറിയയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വീന് കോവിഡ് രോഗികളില്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി എഫ്ഡിഎ(യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡമിനിസ്ട്രേഷന്‍). കോവിഡ് രോഗികള്‍ക്ക് ഈ മരുന്ന് നല്‍കുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് എഫ്ഡിഎ പറഞ്ഞു.
കോവിഡ് വൈറസിനെ പ്രതിരോധിക്കുന്നതിനായി അമേരിക്കയുള്‍പ്പടെ നിരവധി രാജ്യങ്ങളിലേക്ക് ഇന്ത്യ ഹൈഡ്രോക്സിക്ലോറോക്വീന് കയറ്റി അയക്കുന്നുണ്ട്.
രക്തസമ്മര്‍ദം കുറയുക, പേശികളുടെയും ഞരമ്ബുകളുടെയും ബലക്ഷയം എന്നിവയ്ക്കും ഈ മരുന്ന് കാരണമാകുന്നുവെന്നും ഈ മരുന്ന് ഉപയോഗിക്കുന്ന ആരോഗ്യപ്രവര്‍ത്തകരും രോഗികളും ഈ മരുന്നിന്റെ ദൂഷ്യവശത്തെക്കുറിച്ച് ബോധവാന്മാരാകണമെന്നും എഫ്ഡിഎ വ്യക്തമാക്കി.

