മലപ്പുറം: കോവിഡ് 19നെ തുടര്‍ന്ന് വിവിധ രാജ്യങ്ങളിലേക്ക് യാത്രവിലക്ക് നിലവില്‍വന്നതോടെ വിമാനടിക്കറ്റ് തിരികെ നല്കുന്നതില് അവ്യക്തത. ഇത് വലിയ പ്രശ്നത്തിലേക്കാണ് കാര്യങ്ങൾ നീക്കുന്നത്.
ഈ വിഷയത്തില്‍ വ്യക്തമായ റീഫണ്ട് നയം മിക്ക വിമാന കമ്പനികളും സ്വീകരിച്ചിട്ടില്ല. ഇന്‍ഡിഗോ മാത്രമാണ് വ്യക്തമായ നയം സ്വീകരിച്ചത്. കേരളത്തില്‍നിന്ന് കൂടുതല്‍ യാത്രക്കാരുള്ള ഗള്‍ഫ് സെക്ടറിലേക്കുളള സര്‍വിസുകള്‍ ഏതാണ്ട് പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്.
മുമ്പ് യാത്ര റദ്ദായാലും മറ്റുള്ളവര്‍ ടിക്കറ്റ് എടുക്കുമെന്നതിനാല്‍ തുക നല്കാന് സാധിക്കുമായിരുന്നു. ഇപ്പോള്‍ സര്‍വിസുകളെല്ലാം നിര്‍ത്തിയതോടെ പുതുതായി ആരും ടിക്കറ്റ് ബുക്ക് ചെയ്യുന്നില്ല. ഇതോടെ യാത്രക്കാരും ടിക്കറ്റ് ഏജന്‍സികളും തമ്മിലുള്ള പ്രശ്നമായി മാറിയിരിക്കുകയാണിത്.

