Friday, May 3, 2024
spot_img

ഒടുവിൽ അവൾക്ക് നീതി ലഭിച്ചു

ദില്ലി : വർഷങ്ങളായുള്ള പോരാട്ടത്തിനൊടുവിൽ നിർഭയയുടെ കുടുംബത്തിനും നിർ ഭയയ്ക്കും നീതി. മുകേഷ് സിംഗ്, പവൻഗുപ്ത, വിനയ്‌ശർമ, അക്ഷയ്കുമാർ സിംഗ് എന്നിവരെ ഇന്ന് പുലർച്ചയ്ക്ക് തിഹാർ ജയിലിൽ വെച്ച് തൂക്കിലേറ്റി.

2012 ഡിസംബര്‍ 16-നു രാത്രിയാണ് ഞെട്ടിക്കുന്ന ക്രൂരതയ്ക്ക് രാജ്യം സാക്ഷ്യം വഹിച്ചത്. ഓടിക്കൊണ്ടിരുന്ന ബസില്‍ 23 വയസുകാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ക്രൂരമായ പീഡനത്തിനിരയായി. സംഭവത്തില്‍ 2013 സെപ്റ്റംബര്‍ 13-നാണ് വിചാരണകോടതി പ്രതികളെ ശിക്ഷിച്ചത്.

മരണവാറന്റ് റദ്ദാക്കണം എന്നതുള്‍പ്പെട്ട പ്രതികളുടെ അവസാന കച്ചിത്തുരുമ്ബായിരുന്ന ഇന്നലെ പരിഗണിച്ച രണ്ടു ഹര്‍ജികള്‍ 11.30 യ്ക്ക് ഡല്‍ഹി ഹൈക്കോടതിയും പുലര്‍ച്ചെ 2.30 യ്ക്ക് പരിഗണിച്ച സുപ്രീംകോടതിയും തള്ളി. ഹരിയാന സ്വദേശി പവന്‍ ജല്ലാദാണ് ആരാച്ചാര്‍. ജനുവരി 22, ഫെബ്രുവരി ഒന്ന്, മാര്‍ച്ച്‌ മൂന്ന് ദിവസങ്ങളില്‍ ശിക്ഷ നടപ്പാക്കാനായി മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികള്‍ക്കു നിയമപരമായ മാര്‍ഗങ്ങള്‍ ശേഷിച്ചിരുന്നതിനാല്‍ മാറ്റിവച്ചിരുന്നു. നാല് തവണയാണ് തൂക്കു കയറിൽനിന്നും ഇവർ രക്ഷപ്പെട്ടത്.

പ്രായപൂര്‍ത്തിയാകാത്ത പ്രതി ഒഴികെ, മറ്റ് അഞ്ചുപേര്‍ക്കെതിരേ കൊലപാതകം, കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പ്രകൃതിവിരുദ്ധപീഡനം, കവര്‍ച്ച, ഇരയുടെ സുഹൃത്തിനു നേരേ വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 2013 മാര്‍ച്ച്‌ 11 നായിരുന്ന രാംസിങ് തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയത്.

Related Articles

Latest Articles