കൊച്ചി: കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ കേരള ഹൈക്കോടതി അടച്ചു. ഏപ്രില്‍ എട്ട് വരെയാണ് ഹൈക്കോടതി അടക്കുന്നത്. ഒഴിവാക്കാനാവാത്ത കേസുകള്‍ മാത്രം പരിഗണിക്കാന്‍ ആഴ്ചയില്‍ രണ്ട് ദിവസം സിറ്റിംഗ് ഉണ്ടാകും.
ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ പരിഗണിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
രാവിലെ ജഡ്ജിമാരെല്ലാം ചേര്‍ന്നുള്ള ഫുള്‍കോര്‍ട്ട് യോഗം കുടിയതിന് ശേഷമാണ് തീരുമാനമെടുത്തത്.

