Sunday, November 8, 2026

കോവിഡ് നിയമ ലംഘനം;ഒമാനിൽ ശക്തമായ നടപടികൾ

ഒമാൻ : കോവിഡ് 19 വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ഒമാനിലെ സുപ്രീം കമ്മറ്റി പുറപ്പെടുവിച്ച ഉത്തരവുകള്‍ ലംഘിച്ചതിന് മസ്‌കറ്റ് നഗരസഭാ സീബ് വിലായത്തിലെ രണ്ട് പ്രധാന ഷോപ്പിംഗ് സെന്ററുകള്‍ അടപ്പിച്ചു. സുപ്രീംകമ്മറ്റിയുടെ തീരുമാനങ്ങള്‍ അനുസരിക്കാത്തത് മൂലം നിയമ നടപടികളുടെ ഭാഗമായിട്ടാണ് രണ്ടു ഷോപ്പിംഗ് സെന്ററുകളും അടപ്പിച്ചതെന്നു നഗരസഭ വ്യക്തമാക്കി.

അതേ സമയം ഷോപ്പിംഗ് സെന്ററുകളുടെ പേരുകള്‍ പരാമര്‍ശിക്കാതെയാണ് മസ്കറ്റ് നഗരസഭ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. അതേ സമയം,ഒമാനില്‍ ഇന്ന് 97 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 910 ലെത്തിയെന്നും ഇതില്‍ 130 പേര്‍ രോഗ വിമുക്തരായിയെന്നും അധികൃതർ അറിയിച്ചു.

Previous article
Next article

Related Articles

Latest Articles