Thursday, October 29, 2026

ക്യാൻസറിനുള്ള മരുന്ന് എത്തിക്കാൻ സാഹായിച്ച് ടിനി ടോം

തിരുവനന്തപുരം: ക്യാന്‍സറിനുള്ള മരുന്ന് മുടങ്ങിയപ്പോള്‍ സഹായവുമായെത്തിയ സിനിമ നടൻ ടിനി ടോം. മിമിക്രിതാരം ജയേഷ് കൊടകര കാന്‍സറായിട്ട് ഒരു വര്‍ഷമായി കിടപ്പിലാണ് . ചികിത്സയുടെ ഭാഗമായിട്ട് കാസര്‍കോട് നിന്നാണ് മരുന്ന് വേണ്ടിയിരുന്നത്. കഴിഞ്ഞ രണ്ടു ദിവസമായിട്ട് മരുന്ന് ഉണ്ടായിരുന്നില്ല.

ഈ രോഗം തുടങ്ങിയ കാലം മുതല്‍ എന്നോടൊപ്പം നിന്ന് ഒരു സഹോദരനെപ്പോലെ എപ്പോഴും എന്റെ കാര്യങ്ങള്‍ നോക്കിയത് ടിനി ടോം ആണെന്ന് ജയേഷ് കൊടകര പറഞ്ഞു. അദ്ദേഹം ടിവി രാജേഷ് എംഎല്‍എയുമായി ബന്ധപ്പെട്ടു. സുബീഷ് കണ്ണൂര്‍, ഫയര്‍ഫോഴ്‌സില്‍ ജോലി ചെയ്യുന്ന പവിത്രന്‍ സാര്‍ എന്നിവര്‍ വഴി മരുന്ന് ചാലക്കുടിയില്‍ എനിക്കെത്തിച്ചു തന്നുവെന്ന് ജയേഷ് കൊടകര വീഡിയോയില്‍ പറയുന്നു.

Related Articles

Latest Articles