Sunday, November 8, 2026

ചെമ്പന് ഇനി മധുവിധു കാലം

കൊച്ചി : നടന്‍ ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനായി. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസ് ആണ് വധു. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് വിവാഹിതനായ വിവരം പങ്കുവച്ചത്. ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നും നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ഫെയ്‌സ്ബുക്കിലൂടെ താരം തന്നെയാണ് വിവാഹിതനായ വിവരം പുറത്തുവിട്ടത്. നിരവധി ആളുകളാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തുന്നത്.

2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പ ന്‍ വിനോദ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്നത്. നേരത്തെ വിവാഹിതനായിരുന്നു ചെമ്പ ന്‍ വിനോദ്.

Related Articles

Latest Articles