ചെന്നൈ:ജവഹർലാൽ നെഹ്റു സർവകലാശാല ജനിതകം ദേശവിരുദ്ധമാണെന്ന് ആർ.എസ്.എസ്. സൈദ്ധാന്തികനും ‘തുഗ്ലക്’ മാസിക പത്രാധിപരുമായ എസ്. ഗുരുമൂർത്തി. ജെഎൻയു രൂപീകരിക്കുന്നതിന്റെ പശ്ചാത്തലം ഇന്ത്യാ വിരുദ്ധമായിരുന്നു. രാജ്യത്തിന്റെ പൂർവ്വികരെയും പാരമ്പര്യങ്ങളെയും ആത്മീയതയെയും മൂല്യങ്ങളെയും എതിർക്കുന്നതിന് വേണ്ടിയാണ് ഇതിന്റെ ജെഎൻയു ആരംഭിച്ചത്.
1969-ൽ കോൺഗ്രസ് പിളർന്നപ്പോൾ ഇന്ദിരാഗാന്ധിയെ പിന്തുണച്ച കമ്യൂണിസ്റ്റ് പാർട്ടി ആവശ്യപ്പെട്ടത് തങ്ങൾക്ക് വിദ്യാഭ്യാസവകുപ്പ് നൽകണമെന്നാണ്. അതുപ്രകാരം നൂർഹാസൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായി. ഹാസനാണ് ജെ.എൻ.യു.വിന്റെ രൂപവത്കരണത്തിനുപിന്നിലെ ബുദ്ധികേന്ദ്രം. മുമ്പും ജെ.എൻ.യു. രാജ്യത്തിനും സർക്കാരിനുമെതിരേ തിരിഞ്ഞിട്ടുണ്ടെന്ന്, 1982-ൽ കോൺഗ്രസ് സർക്കാരിനെതിരേ വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭം ചൂണ്ടിക്കാട്ടി ഗുരുമൂർത്തി പറഞ്ഞു.

