ദില്ലി :മെയ് 17 വരെ ലോക്ക്ഡൗണ്‍ നീട്ടുന്ന പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍, പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരും, സര്‍ക്കാരിന്റെ കോണ്‍ടാക്‌ട് ട്രേസിങ് ആപ്പായ ആരോഗ്യ സേതു ഉപയോഗിക്കണമെന്ന് ഉത്തരവ്.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ആരോഗ്യ സേതു ആപ്ലിക്കേഷന്‍ കേന്ദ്രം നിര്‍ബന്ധമാക്കി. എന്നാല്‍ ഇത് ജീവനക്കാര്‍ക്ക് മാത്രമാണോ അതോ ഇവിടങ്ങളില്‍ താമസിക്കുന്ന മറ്റ് ആളുകള്‍ക്കും നിര്‍ബന്ധമാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ സഹായിക്കുന്ന മൊബെെല്‍ ആപ്പാണ് ആരോഗ്യ സേതു. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ വികസിപ്പിച്ച ആപ്പില്‍ മലയാളം അടക്കം 11 ഭാഷകള്‍ ലഭ്യമാണ്.
ബ്ലൂടൂത്ത്, ജിപിഎസ് സംവിധാനങ്ങളുപയോഗിച്ച് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആപ്പ് പ്രവര്‍ത്തിക്കുക. ആപ്പ് ഉപയോഗിക്കാന്‍ ജിപിഎസും ബ്ലൂടൂത്തും എപ്പോഴും ഓണ്‍ ചെയ്ത് വയ്ക്കണം. സഞ്ചാര പാത പിന്തുടര്‍ന്ന് രോഗബാധയുള്ള സ്ഥലത്തോ രോഗിയുടെ അടുത്തോ പോയിട്ടുണ്ടോ എന്നും ഇതിലൂടെ അറിയാം.

