ഹിന്ദു വംശഹത്യ ലക്ഷ്യമിട്ട് ഇസ്ലാമിക ഭീകര വാദികള്‍ നടത്തിയ മാറാട് കൂട്ടക്കൊലയ്ക്ക് ഇന്ന് പതിനേഴ് വയസ്. 2003 മെയ് 2 എന്ന ദിനം കേരള ജനതയ്ക്ക് ഒരു കറുത്ത ഏട് മാത്രമല്ല സമ്മാനിച്ചത്, വരാനിരിക്കുന്ന അത്യാപത്തിനെ കുറിച്ചുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ്. മാപ്പിള ലഹളയ്ക്ക് ശേഷം കേരളം കണ്ട ഏറ്റവും വലിയ ഹിന്ദു വംശഹത്യയാണ് മാറാട് കലാപം.
മാറാട് കലാപം ഒരു മുറിവായി ക്രൂരതയുടെ തെളിവായി ഇന്നും മലയാളികളുടെ മനസ്സിൽ ഒരു വിങ്ങലായി ഉണ്ട്. മക്കളെ നഷ്ടപ്പെട്ട അമ്മമാരും സഹോദരങ്ങളെ നഷ്ടപെട്ട ഒരു കൂട്ടം സഹോദരിമാരുടെയും അലമുറയിട്ടുള്ള കരച്ചിലിന്റെ ചിത്രം കല്ലിൽ കൊത്തിവരച്ചിരിക്കുന്ന പോലെ എല്ലാവരുടെയും മനസ്സിൽ ഇന്നും നിലനിൽക്കുന്നു. 23ഹിന്ദുക്കളാണ് അന്ന് മനുഷ്വത്വം ഇല്ലാത്ത നരാധമൻമാരുടെ അക്രമത്തിനു ഇരയാക്കിയത്. അതിൽ ഒമ്പത് ജീവനുകൾ ഈ ഭൂമുഖത്തു തന്നെ അവർ തുടച്ചു മാറ്റി. കൊലപാതകത്തിന് ശേഷം നിരപരാധികളുടെ ചോര പുരണ്ട ആയുധം വൃത്തിയാക്കാൻ അന്നത്തെ കേന്ദ്രമന്ത്രി ഉൾപ്പടെയുള്ളവർ കൂട്ട് നിന്നെന്നുള്ളത് പരസ്യമായ രഹസ്യമാണ്.
സംഭവത്തില്‍ 62 പ്രതികള്‍ക്ക് മാറാട് പ്രത്യേക കോടതിയും, 24 പേര്‍ക്ക് ഹൈക്കോടതിയും, ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. എന്നാല്‍ സംഭവത്തിലെ ഗൂഢാലോചനയും, രാജ്യാന്തര ബന്ധവും അന്വേഷണ വിധേയമാക്കണമെന്ന ആവശ്യം നിഷേധിക്കപ്പെട്ടു. കേന്ദ്ര ഏജന്‍സി അന്വേഷണമെന്ന, ജുഡീഷ്യല്‍ കമ്മീഷന്‍ നിര്‍ദേശവും, ഹൈക്കോടതി വിധിയും, അട്ടിമറിക്കപ്പെട്ടു.
ഉന്നത സിപിഎം-ലീഗ് നേതാക്കളിലേക്ക് അന്വേഷണം ചെന്നെത്തുമെന്ന ഭയവും സിബിഐ അന്വേഷണമെന്ന ഹിന്ദു സംഘടനകളുടെ ആവശ്യം നിരാകരിക്കാന്‍ കാരണമായി. സിപിഎം നേതാക്കളും, കെ മുരളീധരനും ഉള്‍പ്പെടെയുള്ളവര്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തു മുന്നോട്ടു വരികയും ചെയ്തു. എന്നാല്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട്, ഹിന്ദു ഐക്യവേദിയും, തെരുവില്‍ പ്രതിഷേധം ശക്തമാക്കി. അന്നത്തെ അന്വേഷണ സംഘത്തലവന്‍ സി.എം.പ്രദീപ് കുമാര്‍ ഉള്‍പ്പെടെ നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ സിബിഐ, ഗൂഢാലോചന അന്വേഷണം ഏറ്റെടുത്തു.
തോമസ് പി ജോസഫിന്റെ നേതൃത്വത്തിലുള്ള ജുഡിഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെയും, നാഷണല്‍ ഡവലപ്പ്‌മെന്റ് ഫ്രണ്ടിന്റെയും നേതൃത്വം അറിഞ്ഞാണ് മാറാട് കലാപം സംഘടിപ്പിക്കപ്പെട്ടതെന്ന് തെളിഞ്ഞു .
തികച്ചും ഏകപക്ഷീയമായിരുന്നു ഈ കൊലപാതകങ്ങൾ. ഏകപക്ഷീയമായതിനാൽതന്നെ ഇതു കലാപമല്ല കൂട്ടക്കൊലയാണെന്നു മനസ്സില്ലാക്കാവുന്നതാണ്. ദേശീയ സമൂഹത്തിനെതിരെ ഭരണകക്ഷിയും പ്രതിപക്ഷവും ഒറ്റക്കെട്ടായി ഒരുപ്ലാറ്റ്‌ഫോമില്‍ രംഗത്തുവന്ന സംഭവമാണ് മാറാട് കൂട്ടക്കൊലയെ തുടര്‍ന്ന് കണ്ടത്. സാധാരണ നിലയില്‍ രാഷ്ട്രീയപാര്‍ട്ടികളും ഭരണകൂടവും പ്രതിപക്ഷവും എല്ലാം ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോൾ ഇരകള്‍ക്കൊപ്പമാണ് നിലകൊള്ളാറുള്ളത്. നിര്‍ഭാഗ്യവശാല്‍ മുഖ്യധാര മുന്നണികളും പാര്‍ട്ടികളും വേട്ടക്കാര്‍ക്കൊപ്പമാണ് നിലയുറപ്പിച്ചത്. മാറാട് കലാപത്തില്‍ വിദേശ, ഭീകര ബന്ധമുണ്ടെന്ന് അന്വേഷണകമ്മീഷന്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ രാഷ്ട്രീയബന്ധം അന്വേഷണം അട്ടിമറിച്ചു . ഹൈക്കോടതി ഇടപെട്ടാണ് തോമസ് പി ജോസഫ് കമ്മീഷനിലെ ശുപാർശ അനുസരിച്ച് അന്വേഷണം സിബിഐക്ക് വിടാൻ ഉത്തരവിട്ടത്.

