ജോർജ് ഫ്ളോയ്ഡിന്റെ മരണം മുൻകൂട്ടി തീരുമാനിച്ച കൊലപാതകമാണെന്ന് ആരോപണം. ജോർജിന്റെ കുടുംബം ഏർപ്പെടുത്തിയ അഭിഭാഷകൻ ബെഞ്ചമിൻ ക്രംപാണ് ഈ ആരോപണം ഉന്നയിച്ചത്. പോലീസ് ഉദ്യോഗസ്ഥനായ ഡെറിക് ചൗവിൻ അറിഞ്ഞുകൊണ്ട് നടത്തിയ കൊലപാതകമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പോലീസ് ഉദ്യോഗസ്ഥനെതിരെ തീവ്രത കുറഞ്ഞ കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും ബെഞ്ചമിൻ ക്രംപ് വ്യക്തമാക്കി. മനപൂർവമുള്ള കൊലപാതകമാണിതെന്ന് ഉറപ്പാണ്. ജോർജ് ശ്വാസം കിട്ടാതെ പിടയുന്പോഴും ഒന്പത് മിനിറ്റാണ് ഡെറിക് കഴുത്തിൽ കാൽമുട്ട് അമർത്തി നിന്നത്. ജോർജിന്റെ ബോധം നഷ്ടപ്പെട്ടു കഴിഞ്ഞ ശേഷവും മൂന്നു മിനിറ്റോളം ഡെറിക് കാൽമുട്ട് അമർത്തിനിന്നു- ക്രംപ് കൂട്ടിച്ചേർത്തു.

