ഹോങ്കോംഗ്: ക്വാറന്റൈന് മറികടന്ന് ജോഗിംഗിനു പോയ വിദേശ യുവതിയെ നാടുകടത്താന്‍ ചൈനയുടെ നടപടി. ചൈനയിലുള്ള ഓസ്ട്രേലിയന്‍ യുവതിക്കെതിരെയാണു നടപടി.
ഈ മാസം പതിനാലിനാണ് വിദേശത്തുനിന്ന് യുവതി ചൈനയില്‍ എത്തിയത്. രാവിലെ ജോഗിംഗിനുശേഷം തിരികെ അപ്പാര്‍ട്മെന്റിലെത്തിയ യുവതി ആരോഗ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു തര്‍ക്കിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.ജോഗിംഗിനുശേഷം തിരിച്ചെത്തിയ യുവതി മാസ്ക് ധരിച്ചിരുന്നില്ല.
ഇതിനുപിന്നാലെ യുവതിയുടെ അപ്പാര്‍ട്ട്മെന്റില്‍ പോലീസ് എത്തി. മാസ്ക് ധരിച്ച് യൂണിഫോമില്‍ എത്തിയ ഉദ്യോഗസ്ഥര്‍ യുവതിയോടു ക്വാറന്റൈന് ചെയ്യേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് ബോധ്യപ്പെടുത്തി. ഓസ്ട്രേലിയന്‍ പാസ്പോര്‍ട്ട് കൈവശമുള്ള യുവതിയോടു വിദേശിയാണെങ്കിലും സ്വദേശിയാണെങ്കിലും പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ നിയമങ്ങള്‍ പാലിക്കണമെന്നു നിര്‍ദേശിക്കുന്നുമുണ്ട്.
ജര്‍മന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയറിനുവേണ്ടിയാണ് ഇവര്‍ ബെയ്ജിംഗില്‍ ജോലി ചെയ്തിരുന്നത്. ഇവരെ പിരിച്ചുവിട്ടതായി ബയര്‍ കമ്പനി അറിയിച്ചു. സെപ്റ്റംബര്‍ വരെയുണ്ടായിരുന്ന യുവതിയുടെ വര്‍ക്ക് വീസ ചൈനീസ് ഇമിഗ്രേഷന്‍ പിന്‍വലിച്ചു. ചൈന വിടണമെന്ന് ഇവരോടു ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

