Saturday, October 31, 2026

ഡൽഹിയിൽ വീണ്ടും ഭൂചലനം

ദില്ലി : ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം. ഇന്ന് റിക്ടര്‍ സ്‌കെയില്‍ 2.7 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളാപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ അനുഭവപ്പെടുന്ന രണ്ടാമത്തെ ഭൂചലനമാണ് ഇത്.ഞാ​യ​റാ​ഴ്ച മൂ​ന്ന് മി​നി​റ്റി​നി​ടെ ര​ണ്ടു ത​വ​ണ​യാ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. വൈ​കു​ന്നേ​രം 5.45ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 3.5 തീ​വ്ര​ത രേഖ​പ്പെ​ടു​ത്തി. ആ​ദ്യ ച​ല​നം ഒ​ന്‍​പ​ത് സെ​ക്ക​ന്‍​ഡോ​ളം നീ​ണ്ടു​നി​ന്നു. കിഴക്കന്‍ ഡല്‍ഹിയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related Articles

Latest Articles