Monday, November 9, 2026

തിരുവനന്തപുരത്ത് വൻ തീപിടുത്തം…

തിരുവനന്തപുരം പേരൂർക്കട ഹിന്ദുസ്ഥാൻ ലാറ്റക്സിൽ വൻ തീപിടുത്തം.സ്ഥാപനത്തിലെ ഇലക്ട്രിക്ക് റൂമിന് സമീപത്തെ മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്.റബ്ബർ അടങ്ങുന്ന വസ്തുക്കളാണ് കൂടുതലായും ഇവിടെ ഉണ്ടായിരുന്നത്.ലോക്ക്ഡൗണായിരുന്നതിനാൽ മാലിന്യ ലോഡുകൾ മാറ്റിയിരുന്നില്ല.4 ഫയർ യൂണിറ്റുകൾ മാലിന്യക്കൂമ്പാരത്തിന്റെ ഇരുവശങ്ങളിൽ നിന്നും തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ സ്ഥലത്തെത്തി.കൂടുതൽ ഫയർ ഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.പേരൂർക്കട എസ് എ പി ക്യാമ്പിൽ നിന്നും കൂടുതൽ പോലീസുകാരെയും കമ്മീഷണർ വിളിപ്പിച്ചിട്ടുണ്ട്.ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

Related Articles

Latest Articles