Sunday, October 11, 2026

ദാ വന്നു…ഏഷ്യാനെറ്റ് ന്യൂസിന് അടുത്ത പണി…തലപ്പത്തുള്ള നാലുപേർക്കെതിരെ ദില്ലി പോലീസിന്റെ കുരുക്ക്…

ദല്‍ഹി കലാപത്തില്‍ വിദ്വേഷകരമായ റിപ്പോര്‍ട്ടിങ് നടത്തിയെന്ന പരാതിയില്‍ ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ദല്‍ഹിയിലെ ആര്‍കെ പുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, ദല്‍ഹി റിപ്പോര്‍ട്ടര്‍മാരായ പ്രശാന്ത് രഘുവംശം എന്നിവര്‍ക്കെതിരായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കലാപസമയത്ത് പള്ളി പൊളിച്ചെന്നതടക്കം ചില തെറ്റായ കാര്യങ്ങള്‍ പി.ആര്‍. സുനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലയാളത്തിലുള്ള ഈ റിപ്പോര്‍ട്ടുകളുടെ ഹിന്ദി തര്‍ജമ കൂടി പരിശോധിച്ചാണ് കേസ് എടുത്തിരിക്കുന്നത്. മുസ്ലിങ്ങളുടെ വീടുകള്‍ ഹിന്ദുക്കള്‍ ആക്രമിക്കുന്നെന്നും പള്ളി തകര്‍ത്തു എന്നതുമടക്കം വിദ്വേഷകരമായ റിപ്പോര്‍ട്ടിങ്ങാണ് ചാനല്‍ നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.

Related Articles

Latest Articles